Site iconSite icon Janayugom Online

വഖഫ് നിയമം ഇന്ന് സുപ്രീം കോടതിയിൽ; ചോദ്യം ചെയ്യുന്ന പത്ത് ഹർജികൾ ഇന്ന് പരിഗണിക്കും

വഖഫ് നിയമം ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ എത്തും. നിയമത്തെ ചോദ്യം ചെയ്യുന്ന പത്ത് ഹർജികൾ ഇന്ന് പരിഗണിക്കും. നിയമത്തിനെ എതിര്‍ത്ത് നിരവധി ഹർജികള്‍ എത്തിയിട്ടുണ്ടെങ്കിലും എല്ലാം ലിസ്റ്റ് ചെയ്തിട്ടില്ല. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ മുന്നില്‍ 13ാം കേസായാണ് ഹർജികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 

ഹർജിയെ ചോദ്യം ചെയ്ത് അസദുദ്ദീന്‍ ഉവൈസി, അമാനത്തുല്ല ഖാന്‍, അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ്, അര്‍ഷദ് മദനി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അഞ്ജും ഖാദരി, തയ്യബ് ഖാന്‍ സല്‍മാനി, മുഹമ്മദ് ഷെഫി (എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ്) മുഹമ്മദ് ഫസലുല്‍ റഹീം, ഡോ. മനോജ് ഝാ എന്നിവര്‍ നല്‍കിയ ഹർജികളാണ് ഇന്ന് കോടതി പരിഗണിക്കുക. പുതിയ നിയമം സ്റ്റേ ചെയ്യണമെന്ന അപേക്ഷകളും ഹർജികളുടെ ഭാഗമാണ്.

Exit mobile version