Site iconSite icon Janayugom Online

വഖഫ് നിയമ ഭേദഗതി സുപ്രീം കോടതി ഇടക്കാല വിധി ഇന്ന്

വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് സിപിഐ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് ഇടക്കാല വിധി പറയും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് എ ജി മാസിഹ് എന്നിവരുടെ ബെഞ്ചാണ് വിധി പറയുക. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ വാദത്തിന് ശേഷം മേയ് 22ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇടക്കാല ഉത്തരവ് പ്രഖ്യാപിക്കുന്നത് മാറ്റി വയ്ക്കുകയായിരുന്നു. 

ഡിഎംകെ, മുസ്ലിം ലീഗ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസി, എഎപി എംഎല്‍എ അമാനത്തുല്ല ഖാന്‍, അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്, ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് പ്രസിഡന്റ് അര്‍ഷാദ് മദനി, അഞ്ജു കദാരി, ത്വയ്യിബ് ഖാന്‍ സല്‍മാനി, മുഹമ്മദ് ഷാഫി, ടിഎംസി എംപി മഹുവ മൊയ്ത്ര, ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്, ആര്‍ജെഡി എംപി മനോജ് കുമാര്‍ ഝാ, സമാജ്‌വാദി പാര്‍ട്ടി എംപി സിയാവു റഹ്‌മാന്‍ തുടങ്ങിയവരാണ് മറ്റ് ഹര്‍ജിക്കാര്‍. വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. 

Exit mobile version