വഖഫ് ബില്ലിന്റെ അവതരണ ദിനത്തിൽ ലോക്‌സഭയിൽ നിന്നും വിട്ടുനിന്ന പ്രിയങ്കാ ഗാന്ധിയുടെ നടപടി കോൺഗ്രസിൽ വിവാദമാകുന്നു. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് എം പിമാർക്ക് കോൺഗ്രസ് വിപ്പ് നൽകിയിരുന്നുവെങ്കിലും ചർച്ചയിലോ വോട്ടെടുപ്പിലോ പ്രിയങ്ക ഗാന്ധി പങ്കെടുത്തിരുന്നില്ല.
ഇതിന് കൃത്യമായ വിശദീകരണം നൽകാനാവാതെ കോൺഗ്രസ് നേതൃത്വവും അങ്കലാപ്പിലാണ്. വഖഫ് ബില്ലിന്റെ ചർച്ച തുടങ്ങുമ്പോൾ രാഹുൽ ഗാന്ധിയും ലോക്‌സഭയിൽ എത്തിയിരുന്നില്ല. എന്നാൽ, പിന്നീട് അദ്ദേഹം ലോക്‌സഭയിലെത്തിയെങ്കിലും പ്രിയങ്ക വിട്ടുനിൽക്കുകയായിരുന്നു. 12മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് വഖഫ് ബിൽ കേന്ദ്രസർക്കാർ പാസാക്കിയത്.
വഖഫ് ബില്ലിന്റെ അവതരണ ദിനത്തിൽ ലോക്‌സഭയിൽ എത്തിയില്ല; പ്രിയങ്കാ ഗാന്ധിയുടെ നടപടിയിൽ വിവാദം

