രാജ്യം കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ടിരിക്കെ, ഇന്ത്യയില്‍ അടുത്ത തരംഗം ഉടനുണ്ടാകുമെന്ന് മുന്നറിയിപ്പ്. രാജ്യത്ത് നാലാം തരംഗത്തിന് സാധ്യയുള്ളതായി വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത കോവിഡ് തരംഗം ആറ് മതല്‍ എട്ട് മാസങ്ങള്‍ക്കുള്ളില്‍ നാലാം തരംഗം ഇന്ത്യയിലുണ്ടാകുമെന്നും എപ്പോഴാണ് അത് സംഭവിക്കുകയെന്ന് കൃത്യമായി പറയാനാകില്ലെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോ- ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു. തീവ്രമാകാന്‍ സാധ്യതയില്ലെന്നും അതിനാല്‍ ഭയക്കേണ്ടതില്ലെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു. അതേസമയം ജാഗ്രത കൈവെടിയാറായിട്ടില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ബിഎ1 ഉപ വകഭേദത്തെക്കാള്‍ ബിഎ 2 വിന് വ്യാപന ശേഷി കൂടിയതാണെങ്കില്‍ക്കൂടിയും അത്രകണ്ട് രൂക്ഷമാകാനിടയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഒമിക്രോണിന്റെ കുറഞ്ഞ വ്യാപനത്തിലാണ് നിലവില്‍ നാം ജീവിക്കുന്നത്. അതേസമയം വൈറസ് നമ്മിലേക്ക് പടരാതിരിക്കാന്‍ ചെയ്യേണ്ടതെല്ലാം നാം ചെയ്യണമെന്നും ഡോ. രാജീവ് പറയുന്നു. വാക്സിനെ അതിജീവിക്കാനുള്ള പ്രതിരോധശേഷി ഭാവിയില്‍ ഒമിക്രോണ്‍ വകഭേദങ്ങള്‍ക്ക് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ സ്കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. അതിനിടെ കോവിഡിന്റെ നാലാം തരംഗ മുന്നറിയിപ്പ് ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.
English Summary: Warning of the fourth wave of covid in India in the next six months
You may like this video also