മാലിന്യ സംസ്കരണത്തിൽ അലംഭാവം കാട്ടിയ ബാങ്ക് ഓഫ് ബറോഡ, കേരളാ ബാങ്ക് എന്നിവയുടെ കണ്ണൂർ ബാങ്ക് റോഡ് ശാഖകൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ജില്ലാ എൻഫാേഴ്സ്മെന്റ് സ്ക്വാഡ് 5000 രൂപ വീതം പിഴ ചുമത്തി നടപടി സ്വീകരിക്കുന്നതിന് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി. കണ്ണൂർ സിറ്റി സെന്ററിലെ പാർക്കിങ്ങ് ഏരിയക്ക് പിറകിലെ മാലിന്യക്കൂനയിൽ നിന്ന് പ്രസ്തുത ബാങ്കുകളുടെ ഓഫീസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധനയിൽ ജില്ലാ എൻഫാേഴ്സ്മെൻ്റ് സ്ക്വാഡിന് ലഭിച്ചതിനെ തുടർന്നാണ് നടപടി. പരിശോധനയിൽ സ്ക്വാഡ് ലീഡർ എം ലജി, എൻഫോഴ്സ്മെന്റ് ഓഫീസർ അജയകുമാർ കെ. ആർ, സ്ക്വാഡ് അംഗം ഷരീകുൽ അൻസാർ എന്നിവർ പങ്കെടുത്തു.