Site iconSite icon Janayugom Online

വണ്ണം കുറയ്ക്കാൻ യൂട്യൂബ് നോക്കി ഡയറ്റ്; പതിനെട്ടുകാരിയ്ക്ക് ദാരുണാന്ത്യം

വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ച പതിനെട്ടുകാരി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ശ്രീനന്ദയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. വണ്ണം കുറയ്ക്കാൻ വേണ്ടി ഭക്ഷണത്തിൻ്റെ അളവ് കുറച്ചിരുന്ന പെൺകുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങിയ അവസ്ഥയിലായിരുന്നു. 

Exit mobile version