Site iconSite icon Janayugom Online

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2399.50 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്നുള്ള നീരൊഴുക്ക് ശമിക്കാത്തതിനാലും മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളമെത്തുന്നതിനാലുമാണ് ഇടുക്കിയിലെ ജലനിരപ്പ് താഴാത്തത്.

ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടർ ഉയർത്തി സെക്കന്റിൽ 40, 000 ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ തുറന്ന രണ്ടു ഷട്ടറുകൾ അടച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140. 85 അടിയായി കുറഞ്ഞതിനെ തുടർന്നാണ് ഇന്നലെ തുറന്ന രണ്ടു ഷട്ടറുകൾ അടച്ചത്. സെക്കന്റിൽ 752 ഘനയടി വെള്ളമാണ് ഇടുക്കിയിലേക്ക് ഒഴുകുന്നത്.

eng­lish sum­ma­ry: Water lev­el in Iduk­ki Dam is rising

you may also like this video

Exit mobile version