Site icon Janayugom Online

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയര്‍ന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.35 അടിയായി ഉയര്‍ന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചുയ ഇതോടെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. സെക്കന്‍ഡില്‍ 467 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. അതേസമയം ഇതിന്റെ ഇരട്ടിയിലധികം വെള്ളം അണക്കെട്ടിലേക്ക് നീരോഴുക്കായി എത്തുന്നുണ്ട്. ഈ മാസം 30 വരെ റൂള്‍ കര്‍വ് പ്രകാരം 142 അടിവരെ ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്നാടിന് കഴിയും. വൃഷ്ടിപ്രദേശത്ത് മഴ ലഭിച്ചതോടെയാണ് നേരിയ ജലനിരപ്പ് ഉയര്‍ന്നത്. ജലനിരപ്പുയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാം വീണ്ടും തുറന്നു. അണക്കെട്ടിന്‍റെ ഒരു ഷട്ടർ 30 സെന്‍റീമീറ്റർ ഉയർത്തി. രാവിലെ എട്ട്​ മണിക്കാണ്​ ഷട്ടർ ഉയർത്തിയത്.

ENGLISH SUMMARY:Water lev­el in Mul­laperi­yar Dam rises
You may also like this video

Exit mobile version