Site iconSite icon Janayugom Online

മുല്ലപ്പെരിയാറിൽ ആശങ്കയായി ജലനിരപ്പ് ഉയരുന്നു; ഇന്ന് ഷട്ടറുകൾ തുറക്കാൻ സാധ്യത

മുല്ലപ്പെരിയാറിൽ ആശങ്ക പരത്തിക്കൊണ്ട് ജലനിരപ്പ് ഉയരുന്നു. 135.70 അടിയാണ് നിലവിലെ ജലനിരപ്പ്. 136 അടിക്ക് മുകളിലായാൽ സ്പിൽവേ ഷട്ടറുകൾ തുറക്കും. ഇടുക്കിയിൽ ശക്തമായ മഴ തുടരുന്നതിനാലാണ് ജലനിരപ്പ് ഉയരുന്നത്. പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പെരിയാർ, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പൻചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. 

Exit mobile version