ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്ന അവസ്ഥയില്‍ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140.30 അടിയായി ഉയർന്നു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2250 ഘനയടിയായി ഉയർത്തി എങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.
ഇടുക്കി അണക്കെട്ടിലും ജലനിരപ്പുയരുകയാണ്. നിലവിൽ 2399.12 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. 40 ഘനയടി വെള്ളമാണ് സെക്കൻഡിൽ പുറത്തുവിടുന്നത്. മഴ തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ വെള്ളം തുറന്നു വിടുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.
English Summary : Water level rises in Dams, mullaperiyar may be opened
You may also like this video :