Site icon Janayugom Online

ശുദ്ധജല വിതരണ പദ്ധതി; തിരുവനന്തപുരം നഗരത്തില്‍ ഭാഗിക ഗതാഗത നിയന്ത്രണം

ഒബ്സർവേറ്ററി മുതൽ ആയൂർവേദ കോളജ് വരെ കേരളാ വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി കാലപ്പഴക്കമുള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ നവംബര്‍ 21 വരെ നഗരത്തില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

ഒബ്സർവേറ്ററി, നന്ദാവനം, വാൻറോസ്, ഊറ്റുകുഴി, പ്രസ് ക്ലബ് റോഡ്, വൈഎംസിഎ റോഡ്, ഗന്ധാരിയമ്മൻ കോവിൽ റോഡ്, മാഞ്ഞാലിക്കുളം ഗ്രൗണ്ട് ജങ്ഷൻ — ആയൂർവേദകോളജ് ഈ ഭാഗങ്ങളിലുള്ള റോഡിൽ ഭാഗികമായ ഗതാഗതതടസം ഉണ്ടാകുമെന്ന് കേരളാ വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിനാല്‍ ഈ റോഡുകളിലൂടെ ഹെവി വെഹിക്കിൾസിന്റെ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. 

റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങും താൽക്കാലികമായി നിരോധിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ഗതാഗത തടസം ഉണ്ടാകുന്ന രീതിയിൽ മേല്‍ പറഞ്ഞ സ്ഥലങ്ങളില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതായിരിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.

Eng­lish Sum­ma­ry : water sup­ply project and traf­fic con­trol in trivan­drum city

You may also like this video :

Exit mobile version