Site iconSite icon Janayugom Online

തണ്ണീർതട നിയമം കർശനമാക്കും; മന്ത്രി കെ രാജൻ

പാടങ്ങളും തണ്ണീർതടങ്ങളും ഉൾപ്പെടെ നികത്തുന്നത് ഈ മാസം മുതൽ നിയമം മൂലം കർശനമായും തടയുമെന്നും നികത്തിയാൽ റവന്യൂ റിക്കവറി ഉൾപ്പെടെ നടത്തി പൂർവ്വസ്ഥിതിയിലാക്കുമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024–25 നെൽകർഷകർക്ക് അനുകൂല്യം വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാൽ, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ്, ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആന്റണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ആലി, കൃഷി ഓഫീസർ ജെ അമല എന്നിവർ സംസാരിച്ചു. 

പച്ചക്കറി കൃഷി വികസന പദ്ധതിയിൽ 10, 15 വാർഡുകളിലെ കൃഷിക്കൂട്ടങ്ങൾക്കുള്ള ആനുകൂല്യ വിതരണവും വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 8,26,289 രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതം നാല് ലക്ഷംരൂപയും ജില്ലാ പഞ്ചായത്ത് വിഹിതം 3,75,000 രൂപയും അടക്കം 15,81,289 രൂപയാണ് വിതരണം ചെയ്തത്. 

Exit mobile version