Site iconSite icon Janayugom Online

വയനാട്: തിരുവല്ലയിൽനിന്ന് 25 വീട് പണിതുനൽകും

വയനാട്ടിൽ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് 25 വീടുകൾ പണിതുനൽകാൻ മാത്യു ടി.തോമസ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വീടുകൾ പണിയും. താലൂക്കിലെ വിവിധവകുപ്പുകളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ യോഗം തീരുമാനിച്ചു. ഇപ്പോൾ അവശ്യസാധനങ്ങൾ ലഭിക്കുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ച സാഹചര്യത്തിൽ സാധനങ്ങൾ ഇപ്പോൾ ശേഖരിച്ച് നൽകേണ്ടതില്ലെന്നും ആവശ്യമുള്ളപക്ഷം സാധനങ്ങൾ ശേഖരിച്ചുനൽകുവാനും യോഗം തീരുമാനിച്ചു. 

സബ് കളക്ടർ സഫ്‌ന നസറുദ്ദീൻ, മുനിസിപ്പൽ ചെയർപേഴ്‌സൺ അനു ജോർജ്, വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. പ്രസന്നകുമാരി, അനുരാധാ സുരേഷ്, എം.ജി.രവി, എബ്രഹാം തോമസ്, നിഷ അശോകൻ, എം.ഡി. ദിനേശ്കുമാർ, സൂസൻ ദാനിയേൽ, ഗീത ശ്രീകുമാർ, ശ്രീദേവി സതീഷ് ബാബു, വിദ്യാമോൾ, എസ്‌, വിനീത് കുമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഫ്രാൻസിസ് വി.ആന്റണി, ഈപ്പൻ കുര്യൻ, ശ്രീനിവാസ് പുറയാറ്റ്, ചെറിയാൻ പോളച്ചിറയ്ക്കൽ, ബാബു കൂടത്തിൽ, അനീർ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Wayanad: 25 hous­es will be con­struct­ed from Tiruvalla

You may also like this video

Exit mobile version