Site iconSite icon Janayugom Online

വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു

വന്‍ വിവാദങ്ങളില്‍ ഉഴലുന്ന വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ട്രഷറാര്‍ കൂടിയായ എന്‍ എം വിജയന്റെ മരണമുള്‍പ്പെടെ വയനാട് ജില്ലയിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ രൂക്ഷമാണ്. എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലും, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ട് പങ്കെടുത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം വിളിച്ചിരുന്നു. എന്നിട്ടും യാതൊരു മാറ്റവും ജില്ലയില്‍ ഉണ്ടായില്ലെന്നു മാത്രമല്ല പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. 

എന്‍ എം വിജയന്റെ മരണമുൾപ്പെടെ ജില്ലയിലെ കോൺ​ഗ്രസിൽ പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും എൻ ഡി അപ്പച്ചൻ രാജിവെയ്ക്കുന്നത്. അടുത്തിടെ, പ്രിയങ്ക​ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻ ഡി അപ്പച്ചൻ നടത്തിയ പരാമർശം കോൺ​ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലും കൂടിയാണ് എൻ ഡി അപ്പച്ചന്റെ രാജി. വയനാട്ടിലെ കോൺ​ഗ്രസിലെ പ്രശ്നങ്ങൾ സംസ്ഥാന നേത‍ൃത്വത്തിന് തീരാതലവേദനയായി തുടരുന്നതിനിടെയാണ് രാജി പ്രഖ്യാപനം.

Exit mobile version