Site iconSite icon Janayugom Online

വയനാട് മാനിനെ വേട്ടയാടി കറിവെച്ചു; നാല് പേർ പിടിയിൽ

വയനാട് വന്യജീവിസങ്കേതത്തിൽ മാനിനെ വേട്ടയാടിയ നാല് പേരെ വനംവകുപ്പ് പിടികൂടി. നൂൽപ്പുഴ മുക്കുത്തികുന്ന് പുളിക്കചാലിൽ പി.എസ്. സുനിൽ(59), തടത്തിൽചാലിൽ റ്റി.എസ്.സന്തോഷ്( 56), പുത്തൂർകൊല്ലി പി.കെ രാധാകൃഷ്ണൻ(48), വാളംവയൽ ബി.എം ശിവരാമൻ(62) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.

സുനിലിന്റെ വീട്ടിൽ വെച്ച് മാനിറച്ചി കറിവെക്കുന്ന സമയത്താണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഉച്ചയോടെ നാലുപേരെയും പിടികൂടിയത്. ഇവിടെ നിന്ന് പാചകം ചെയ്ത് ഇറച്ചിയും ബക്കറ്റിൽ സൂക്ഷിച്ചിരുന്ന ഇറച്ചിയും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. നായ്ക്കൾ ഓടിച്ചു കൊണ്ടുവന്ന മാൻ ചെറിയ പരുക്കുകളോടെ പ്രദേശത്ത് തന്നെ നിൽക്കുകയും പിടിയിലായ നാൽവർ സംഘം മാനിനെ പിടികൂടി കൊന്ന് ഇറച്ചിയാക്കി കറിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Exit mobile version