വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ ജനകീയ തെരച്ചിലിനിടെ ഇന്ന് രണ്ടിടങ്ങളില്‍ നിന്ന് ശരീര ഭാഗങ്ങള്‍ കണ്ടെടുത്തു.പരപ്പന്‍പാറയില്‍ നിന്നാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തത്.റിപ്പണില്‍ നിന്ന് പോയ സംഘമാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.അഴുകി ജീര്‍ണിച്ച നിലയിലാണ് മൃതദേഹ ഭാഗങ്ങള്‍.
അതേസമയം ജനകീയ തെരച്ചിലിനിടെ മുണ്ടക്കൈ ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍.ഉരുള്‍പൊട്ടല്‍ ഈ മേഖലയെ ഇങ്ങനെ തകര്‍ക്കുമെന്ന് കരുതിയിരുന്നില്ല.പള്ളി അടയാളമായുള്ളത്‌കൊണ്ട് മാത്രമാണ് ബന്ധുവീട് തിരിച്ചറിഞ്ഞതെന്നും പ്രവര്‍ത്തകര്‍.
English Summary;Wayanad landslide; Body parts recovered from two places.