Site iconSite icon Janayugom Online

വയനാട് ഉരുള്‍പൊട്ടല്‍;പ്രതികരിച്ച് മാധവ് ഗാഡ്ഗില്‍

വയനാട് ഉരുള്‍പൊട്ടലില്‍ പ്രതികരിച്ച് മാധവ് ഗാഡ്ഗില്‍.നടന്നത് മനുഷ്യ നിര്‍മമ്മിത ദുരന്തമെന്ന് ഗാഡ്ഗില്‍ പ്രതികരിച്ചു.നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും ഇപ്പോള്‍ നടന്ന ദുരന്തത്തിന് സര്‍ക്കാരാണ് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.പരിസ്ഥിതിയെ ചൂഷണം ചെയ്യാന്‍ സര്‍ക്കാരും കൂട്ടുനിന്നു.അതിന്‍റെ പരിണിത ഫലങ്ങളാണ് ഇപ്പോള്‍ അുഭവിക്കുന്നതെന്നും ഗാഡ്ഗില്‍ കുറ്റപ്പെടുത്തി.തന്‍റെ റിപ്പോര്‍ട്ട് ജനങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലുടനീളം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.2013ലാണ് പശ്ചിമഘട്ടത്തെക്കുറിച്ച് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.ആ റിപ്പോര്‍ട്ടില്‍ പരിസ്ഥി ലോല പ്രദേശങ്ങളുടെ കൂട്ടത്തില്‍ വയനാടും മേപ്പാടിയും ഉള്‍പ്പെട്ടിരുന്നു.മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും അന്ന് ഗാഡ്ഗില്‍ പ്രവചിച്ചിരുന്നതാണ്.അന്ന് റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളെയും മറ്റ് മേഖലകളെയും തരംതിരിക്കണെമെന്ന് ഗാഡ്ഗില്‍ പറഞ്ഞിരുന്നെങ്കിലും ഇത് വരെ അത് ചെയ്തിട്ടില്ല.

Eng­lish Summary;Wayanad land­slide; Mad­hav Gadg­il reacts
You may also like this video

Exit mobile version