Site iconSite icon Janayugom Online

വയനാട് ഉരുള്‍പൊട്ടല്‍;ദുരന്തബാധിതരെ ആശ്വസിപ്പിക്കാനായി മോഹന്‍ലാല്‍ എത്തി

വയനാട് മേപ്പാടി ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യം 5ാം ദിവസം എത്തി നില്‍ക്കെ ദുരന്തബാധിതരെ സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി ലെഫ.കേണല്‍ മോഹന്‍ലാല്‍ ദുരന്തഭൂമിയിലെത്തി.ആദ്യം ആര്‍മി ക്യാമ്പ് സന്ദര്‍ശിച്ചതിന് ശേഷമാണ് മോഹന്‍ലാല്‍ ദുരന്ത മുഖത്തേക്ക് പോയത്.സൈനിക വേഷത്തിലാണ് അദ്ദേഹെം എത്തിയത്. ദുരന്ത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം 25 ലക്ഷം രൂപ നല്‍കിയിരുന്നു.അതോടൊപ്പം തന്നെ ദുരന്തത്തിലകപ്പെട്ടവരെ സഹായിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പങ്ക് വച്ച വൈകാരിക കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.ഒരുപാട് പേര്‍ക്ക് കുറച്ച് സമയം കൊണ്ട് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടു.നമ്മള്‍ ഒരുമിച്ച് നിന്ന് അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വരണം.സൈന്യം,NDRF,SDRF,പൊലീസ്,ഫയര്‍ഫോഴ്സ് എന്നിവരുടെയെല്ലാം പ്രവര്‍ത്തനത്തെ അദ്ദേഹം പ്രശംസിച്ചു.വിശ്വ ശാന്തി ഫൗണ്ടേഷന്‍റെ ഭാഗമായി 3 കോടി രൂപയുടെ പ്രൊജക്ട് ദുരന്തബാധിതര്‍ക്കായി നല്‍കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.ദുരന്തബാധിതരായി ആളുകളുമായും അദ്ദേഹം ആയയവിനിമയം നടത്തി.

അതേസമയം ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.ഇത് വരെ 334 പേരാണ് ദുരന്തത്തില്‍ മരണമടഞ്ഞത്.ഇനിയും 200 പേരെയോളം കണ്ടെത്താനുണ്ട്.

Eng­lish Summary;Wayanad land­slide; Mohan­lal came to com­fort the dis­as­ter victims
You may also like this video

Exit mobile version