വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രത്തിന് നിവേദനം സമര്‍പ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍.ഇതിനായുള്ള നിവേദനം തയ്യാറായി.കണക്കുകള്‍ തയ്യാറാക്കി ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.കേന്ദ്രം സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ.മനുഷ്യ വാസത്തിന് അനുയോജ്യമായ സ്ഥലം ഉടന്‍ കണ്ടെത്തും.ദുരന്തത്തെ L3 വിഭാഗത്തില്‍പ്പെടുത്തണം.ഒരു വീട്ടിലെ 2 പേര്‍ക്ക് 300 രൂപ വീതം ഓരോ മാസം നല്‍കാനാണ് ആഗ്രഹക്കുന്നതെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
വയനാട്-മുണ്ടക്കൈ ഉരുൾപൊട്ടൽ;ദുരന്തബാധിതരുടെ പുനരധിവാസം;നിവേദനം സമർപ്പിക്കും

