Site icon Janayugom Online

പുൽപ്പള്ളിയിൽ വൻ ജനരോഷം ; കടുവ കൊന്ന പശുവിന്റെ ജഡം വനംവകുപ്പിന്റെ ജീപ്പിൽ കയറ്റി നാട്ടുകാർ

വയനാട് പുല്‍പ്പള്ളിയില്‍ വന്‍ ജനരോഷം. വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ എത്തിച്ചപ്പോഴായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ട്രാഫിക് ജങ്ഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്. വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ പ്രതിഷേധക്കാര്‍ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറുകയും വനംവകുപ്പ് എന്നെഴുതിയ റീത്ത് ജീപ്പിൽ വെയ്ക്കുകയും ചെയ്തു. കേണിച്ചിറയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തിൽ കെട്ടിവച്ചും നാട്ടുകാർ പ്രതിഷേധിച്ചു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ ലഭ്യമായാൽ മാത്രമേ മൃതദേഹം ഗരത്തിൽനിന്നു വീട്ടിലേക്കു മാറ്റു എന്നാണ് നാട്ടുകാർ പറയുന്നത്.

മൃതദേഹം വിലാപയാത്രയായി പാക്കത്തെ വീട്ടിൽ എത്തിക്കും. പോളിന്റെ വീടിന് മുൻപിൽ വൻ ജനാവലിയാണു തടിച്ചുകൂടിയിരിക്കുന്നത്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്.പ്രതിഷേധ സാധ്യത കണക്കിലെടുത്തു വയനാട് കലക്ടറേറ്റിന് മുന്നിൽ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: Wayanad protest against wildan­i­mal attack
You may also like this video

Exit mobile version