Site iconSite icon Janayugom Online

വയനാട് പുനരധിവാസം; കോടതിവിധി ആഹ്ലാദകരം,പുനരധിവാസം വൈകിയെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതെന്നും മന്ത്രി കെ രാജൻ

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കോടതിവിധി ആഹ്ലാദകരമാണെന്നും പുനരധിവാസം വൈകിയെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും റവന്യു മന്ത്രി കെ രാജൻ. ദുരന്തമുണ്ടായി രണ്ടു മാസം പൂർത്തിയാകുന്നതിന് മുമ്പുതന്നെ ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. ആ സർക്കാർ ഉത്തരവാണ് ഇപ്പോൾ കോടതി അംഗീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാലതാമസം ഇല്ലാതെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളാണ് സർക്കാർ കോടതിയെ ബോധ്യപ്പെടുത്തിയത്. ഇതിനാണ് കോടതി അനുമതി നൽകിയത്, അർഹമായ തുക എസ്റ്റേറ്റ് ഉടമകൾക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു. തോട്ടം ഏറ്റെടുക്കുന്നതിനെതിരായ ഉടമകകൾ നൽകിയ ഹർജി തള്ളിയ ഹൈക്കോടതി അർഹമായ നഷ്ട പരിഹാരം നൽകി പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാമെന്ന് നിർദേശിക്കുകയായിരുന്നു. തോട്ടം ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺസ്, എൽസ്റ്റോൺ ഉടമകളായിരുന്നു കോടതിയെ സമീപിച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സർവേ നടപടികൾ ഉടൻ ആരംഭിക്കാം എന്നും ഭൂമി ഏറ്റെടുക്കുമ്പോൾ ഉടമകൾക്ക് നഷ്ടപരിഹാരം നൽകണം എന്നുമാണ്‌ കോടതി വിധി.

Exit mobile version