സിപിഐ സംസ്ഥാന കൗൺസിൽ 1,23,83,709 രൂപ കൂടി വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകി. ആദ്യഘട്ടമായി സിപിഐ ഒരു കോടി രൂപ നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ഒരു കോടി രൂപയും, ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ സംസ്ഥാന കൗൺസിൽ 55 ലക്ഷം രൂപയും വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയിരുന്നു.
വയനാട് പുനരുദ്ധാരണം; സിപിഐ 1.24 കോടി രൂപ കൂടി നൽകി

