Site iconSite icon Janayugom Online

വയനാട് ദുരന്തം; കുടുക്കയിലെ സമ്പാദ്യം കൈമാറി നാലര വയസുകാരനും

boyboy

വയനാട്, മുണ്ടക്കൈ, ചൂരൽമല, എന്നിവടങ്ങളിൽ ഉണ്ടായ ദുരത്തത്തിൽ പെട്ടവരെ സഹായിക്കാൻ നാലര വയസുകാരൻ കുടുക്കയിലെ സമ്പാദ്യം കൈമാറി. ബുധനൂർ കടമ്പൂർ ഗിരിജ ഭവനത്തിൽ രബീഷ് ചന്ദ്രൻ, ഗ്രീഷ്മ ദമ്പതികളുടെ മകൻ നാലര വയസുകാരൻ ആരവ് കൃഷ്ണയുടെ കുടുക്കയിലെ സസമ്പാദ്യമാണ് വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് മാന്നാർ എമർജൻസി റെസ്ക്യൂ ടീമിന് കൈമാറിയത്. 

മാന്നാർ എമർജൻസി റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ വയനാടിനൊരു കൈത്താങ്ങ് എന്ന പേരിൽ അവശ്യസാധനങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആരവ് കൃഷ്ണയുടെ മാതാപിതാക്കൾ മാന്നാർ എമർജൻസി റെസ്ക്യൂ ടീമിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് മകന്റെ സഹായം ഏറ്റുവാങ്ങണമെന്ന് അറിയിച്ചു. തുടർന്ന് സെക്രട്ടറി അൻഷാദ്, മാന്നാർ ജോയിന്റ് സെക്രട്ടറി ഫസൽ റഷീദ് എന്നിവർ ചേർന്ന് സമ്പാദ്യം എറ്റുവാങ്ങുകയായിരുന്നു.

Eng­lish Sum­ma­ry: Wayanad Tragedy; A four-and-a-half-year-old boy also hand­ed over the sav­ings in the prison

You may also like this video

Exit mobile version