വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെത്തി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 11 മണിയോടെ എത്തിയ പ്രധാനമന്ത്രി വയനാട്ടിലേക്ക് ഹെലികോപ്ടറിൽ തിരിച്ചു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദർവേശ് സാഹിബ്, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭൻ തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
ആരിഫ് മുഹമ്മദ് ഖാൻ, പിണറായി വിജയൻ, സുരേഷ് ഗോപി എന്നിവർ വയനാട്ടിലേക്ക് ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിയെ അനുഗമിക്കുന്നത്. തുടർന്ന് ഹെലികോപ്റ്ററിൽ രാവിലെ 11.10 മുതൽ പകൽ 12.10 വരെ ദുരന്തബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തിയ ശേഷം 12.15 മുതൽ വയനാട്ടിലെ ദുരന്തഭൂമി സന്ദർശിക്കുകയും കളക്ടറേറ്റിലെ അവലോകന യോഗത്തിൽ പങ്കെടുക്കുകയും ചെയ്യും. ചികിത്സയിലുള്ളവരെ കാണാൻ പ്രധാനമന്ത്രി ആശുപത്രിയിലുമെത്തും.
പ്രധാനമന്ത്രി ദുരന്തഭൂമി സന്ദർശിക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. വൈകിട്ട് 3.55ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പ്രധാനമന്ത്രി തിരിച്ച് ഡൽഹിക്ക് മടങ്ങും.
English Summary: Wayanad Tragedy; Prime Minister to Wayanad
You may also like this video