2026‑ൽ തമിഴ്നാട്ടിൽ എഐഎഡിഎംകെ ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമി. ബിജെപിയുമായി ചേർന്ന് സർക്കാറുണ്ടാക്കാൻ മാത്രം തങ്ങൾ വിഡ്ഢികളല്ലെന്നും അദ്ദേഹം തുറന്നടിച്ചു. തമിഴ്നാട്ടിൽ സഖ്യ സർക്കാർ അധികാരത്തിൽ വരുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ പ്രസ്താവനയാണ് അദ്ധേഹത്തെ പ്രകോപിപ്പിച്ചത്.
ബിജെപിയുമായി ചേര്‍ന്ന് സർക്കാറുണ്ടാക്കാൻ ഞങ്ങൾ വിഡ്ഢികളല്ല; എടപ്പാടി പളനിസ്വാമി

