Site iconSite icon Janayugom Online

തരിശുരഹിത കേരളത്തിന്‌ രംഗത്തിറങ്ങണം: ചിറ്റയം ഗോപകുമാർ

തരിശു രഹിത കേരളത്തിനായി കർഷകത്തൊഴിലാളികളും പൊതുസമൂഹവും രംഗത്തിറങ്ങണമെന്ന് ഡെപ്യൂട്ടി സ്പീക്കറും ബികെഎംയു സംസ്ഥാന പ്രസിഡന്റുമായ ചിറ്റയം ഗോപകുമാർ. ബികെഎംയു നേതൃത്വത്തിൽ സംഘടിപ്പിച്ച തരിശുരഹിത ഭൂമിയുടെ സംസ്ഥാനതല വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണലൂർ പഞ്ചായത്തിൽ രണ്ട് ഏക്കറിൽ കൂർക്ക, കപ്പ, ചെണ്ടുമല്ലി, വാഴ, മഞ്ഞൾ, ചേന, പയർ എന്നിവയാണ് കൃഷി ചെയ്തത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റും ബികെഎംയു ജില്ലാസെക്രട്ടറിയുമായ വി എസ് പ്രിൻസ് അധ്യക്ഷനായി. കൃഷിക്ക് നേതൃത്വം നൽകിയവരെ സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ആദരിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ മുഖ്യാതിഥിയായി. രാഗേഷ് കണിയാംപറമ്പിൽ, പി എസ് ജയൻ, എൻ കെ സുബ്രഹ്മണ്യൻ, പി കെ കൃഷ്ണൻ, വി ആർ മനോജ്, കെ വി വിനോദൻ, എം ആർ മോഹനൻ, സാജൻ പി ബി മുഹമ്മദ്, ബെന്നി ആന്റണി, വി ജി രാധാകൃഷ്ണൻ, പി കെ ചന്ദ്രൻ, കെ കെ സെൻ എന്നിവർ സംസാരിച്ചു.

Exit mobile version