മനുഷ്യനെ ഒന്നായിക്കാണുവാനുള്ള ഉന്നതമായ മാനവിക സംസ്കാരമാണ് തൊഴിലാളി വർഗ്ഗ സംഘടനകൾ സൃഷ്ടിച്ചെടുക്കേണ്ടതെന്നും നിരന്തര പ്രവർത്തനങ്ങളുടെ ചലനാത്മകത കൊണ്ട് സാമൂഹിക ജീവിതത്തെ സക്രിയമാക്കുവാൻ സാധിക്കണമെന്നും കവി ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരള ഗ്രാമീണ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ (കെജിബിആർഎ) അഞ്ചാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ കെജിബിആർഎ സംസ്ഥാന പ്രസിഡന്റ് കെ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പി മനോഹർലാൽ, എകെബിആർഎഫ് ജില്ലാ സെക്രട്ടറി പി രാധാകൃഷ്ണൻ, പി കെ ലക്ഷ്മീദാസ്, എ ഹരിദാസ്, രാമകൃഷ്ണൻ കണ്ണോം, വി ഭരത്ദാസ്, ടി നളിനാക്ഷൻ എന്നിവർ സംസാരിച്ചു. കെജിബിആർഎ ജനറല്‍ സെക്രട്ടറി കെ ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഉണ്ണികൃഷ്ണൻ കാളിൽ, ഇ പി പങ്കജാക്ഷൻ, സി ഉമാപതി, പി ജയാനന്ദൻ, പി വി രാജൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായി കെ പി മുഹമ്മദ് കോഴിക്കോട് (പ്രസിഡന്റ്), കെ ബാലകൃഷ്ണൻ കാസർഗോഡ് (ജനറല്‍ സെക്രട്ടറി), എ രാംനായക് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
English Summary: We need to create a culture that sees man as one: Alankode Leela Krishnan
You may like this video also