Site iconSite icon Janayugom Online

‘സൽമാൻ ഖാന്റെ കൂടെ വേദി പങ്കിട്ടാൽ കൊ ന്നുകളയും’; ബിഗ് ബോസ് താരത്തെ ഭീഷണിപ്പെടുത്തി ബിഷ്ണോയ് ഗുണ്ടാസംഘം

നടൻ സൽമാൻ ഖാനുമായി വേദി പങ്കിട്ടാൽ വകവരുത്തുമെന്നു ബിഗ് ബോസ് മത്സരാർത്ഥിയായ ഭോജ്പുരി താരം പവൻ സിങ്ങിനു ലോറൻസ് ബിഷ്ണോയ് ഗുണ്ടാസംഘത്തിന്റെ ഭീഷണി. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതരാകനാണ് സൽമാൻ ഖാൻ. ബിഷ്‌ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട ഒരാളിൽനിന്നു ഭീഷണികോൾ വന്നതായി ചൂണ്ടിക്കാട്ടി സിങ്ങിന്റെ മാനേജരാണ് മുംബൈ പൊലീസിൽ പരാതി നൽകിയത്.

പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. സിങ്ങിന്റെ ജീവനക്കാരിൽ മറ്റൊരാൾക്കും സമാനമായ കോളുകൾ വന്നിരുന്നതായും വിളിച്ചയാൾ പണം ആവശ്യപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. പഞ്ചാബി ഗായകനും രാഷ്ട്രീയനേതാവുമായ സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ലോറൻസ് ബിഷ്‌ണോയ്, ലഹരിക്കേസിൽ ഗുജറാത്തിലെ സബർമതി ജയിലില്‍ കഴിയുകയാണ്. മുൻ മന്ത്രി ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ ബിഷ്ണോയ് സംഘാംഗങ്ങളും അറസ്റ്റിലായിരുന്നു.

Exit mobile version