Site iconSite icon Janayugom Online

ഏഴ് ദിവസത്തിനകം ആയുധങ്ങൾ തിരികെ നൽകണം; മണിപ്പൂർ ജനതയ്ക്ക് അന്ത്യ ശാസനവുമായി ഗവർണർ

മണിപ്പൂർ ജനതയ്ക്ക് അന്ത്യശാസനവുമായി ഗവർണർ. കൊള്ളയടിച്ചതും അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമായ ആുധങ്ങൾ 7 ദിവസത്തിനകം തിരികെ നൽകണമെന്നും അല്ലാത്ത പക്ഷം ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും ഗവർണർ അജയ് കുമാർ ഭല്ല പറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷവും ആയുധങ്ങൾ കൈവശം വയ്ക്കുന്നവർക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

200 എ.കെ 47 തോക്കുകളുള്‍പ്പടെ 5682 ആയുധങ്ങളാണ് രണ്ടു വര്‍ഷത്തിനിടയില്‍ സംഘര്‍ഷ ഭൂമിയായ മണിപ്പുരിലെ പോലീസ് സ്റ്റേഷനില്‍ നിന്നും മറ്റും മോഷണം പോയത്.

Exit mobile version