Site iconSite icon Janayugom Online

കാലാവസ്ഥാ ദുരന്തങ്ങള്‍ തടയാന്‍ ലോകരാജ്യങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്

കാലാവസ്ഥാ ദുരന്തം തടയാന്‍ ലോക രാജ്യങ്ങൾക്ക് കഴിയുന്നില്ലെന്ന് യുഎൻ ഗ്ലോബൽ സ്റ്റോക് ടേക്ക് (ജിഎസ്‍ടി) റിപ്പോർട്ട്. കാർബൺ മലിനീകരണം, ഹരിതഗൃഹ വാതക ബ­ഹിർഗമനം എന്നിവ കുറയ്ക്കാനോ വികസ്വര രാജ്യങ്ങൾക്കുള്ള ധനസഹായം വർധിപ്പിക്കാനോ ക­ഴിയുന്നില്ലെന്നും ജിഎസ്‍ടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിസ് ഉ­ടമ്പടി ലക്ഷ്യത്തെപ്പറ്റിയുള്ള ആ­ഗോള പുരോഗതി വിലയിരുത്തുന്നതാണ് റിപ്പോര്‍ട്ട്.
പാരിസ് ഉടമ്പടി ലക്ഷ്യങ്ങൾ കൈവരിക്കാനായി ഫോസിൽ ഇന്ധനങ്ങളെല്ലാം ഘട്ടംഘട്ടമായി നിർത്തലാക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഫോസിൽ ഇന്ധനങ്ങൾ എങ്ങനെ ഘട്ടംഘട്ടമായി നിർത്തലാക്കാം എന്നതാണ് നിലവിലെ യുഎൻ ആഗോള കാലാവസ്ഥാ ചർച്ചകളുടെ പ്രധാന വിഷയം.
ആഗോള ഹരിതഗൃഹ വാതക ബഹിർഗമനം 2025ഓടെ ഉയരുമെന്നും 1.5 സെൽഷ്യസ് എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ കാർബൺ ബഹിർഗമനത്തിൽ കുത്തനെ ഒരു കുറവ് രേഖപ്പെടുത്തേണ്ടിവരുമെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

Eng­lish sum­ma­ry; weath­er To pre­vent dis­as­ters For coun­tries of the world
Report that it is not possible

you may also like this video;

Exit mobile version