Site icon Janayugom Online

കര്‍ണാടകയില്‍ ഇന്ന് വാരാന്ത്യ കര്‍ഫ്യൂ

curfew

കര്‍ണാടകയില്‍ ഇന്ന് വാരാന്ത്യ കര്‍ഫ്യൂ. അടിയന്തര സര്‍വീസുകള്‍ ഒഴികെ പൊതുഗതാഗതം ഉള്‍പ്പെടെ അനുവദിക്കില്ല. മെടോ സര്‍വ്വീസുകള്‍ വെട്ടിചുരുക്കി. ആശുപതികളിലടക്കം ജോലിക്ക് പോകുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിച്ച് യാത്ര ചെയ്യാം. ബംഗളൂരു നഗരത്തില്‍ കൂടുതല്‍ പൊലീസിനെ പരിശോധനയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തമിഴ് നാട്ടില്‍ നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. രേഖകളുടെ അടിസ്ഥാനത്തില്‍ അടിയന്തര യാത്രകള്‍ക്ക് മാത്രമാണ് അനുമതി. ആരാധനാലയങ്ങളില്‍ ഇന്നും നാളെയും പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Week­end cur­few in Kar­nata­ka today

You may like this video also

Exit mobile version