Site iconSite icon Janayugom Online

എസ്‌പിസി കേഡറ്റുകൾക്ക് പിഎസ്‌സി നിയമനത്തില്‍ വെയിറ്റേജ്

എസ്എസ്എൽസി, പ്ലസ് ടു തലങ്ങളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് പിഎസ്‌സി വഴിയുള്ള യൂണിഫോം സർവീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഹൈസ്കൂൾ, ഹയർസെക്കന്‍ഡറി തലങ്ങളിലായി നാല് വർഷം ട്രെയിനിങ് പൂർത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് അഞ്ച് ശതമാനം വെയിറ്റേജ് നൽകും. നാലു വർഷം ട്രെയിനിങ് പൂർത്തിയാക്കുന്ന, ഹൈസ്കൂൾ തലത്തിൽ എ പ്ലസും ഹയർ സെക്കന്‍ഡറി തലത്തിൽ എ ഗ്രേഡും കരസ്ഥമാക്കുന്നവരും, ഹൈസ്കൂൾ തലത്തിൽ എ ഗ്രേഡും ഹയർ സെക്കന്‍ഡറി തലത്തിൽ എ പ്ലസും കരസ്ഥമാക്കുന്നവരും ഹൈസ്കൂൾ — ഹയർ സെക്കന്‍ഡറി തലത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്ക് നാല് ശതമാനം വെയിറ്റേജ് അനുവദിക്കും. 

ഹൈസ്കൂൾ തലത്തിലോ ഹയർസെക്കന്‍ഡറി തലത്തിലോ രണ്ടു വർഷം ട്രെയിനിങ് പൂർത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് മൂന്ന് ശതമാനവും ഹൈസ്കൂൾ തലത്തിലോ ഹയർസെക്കന്‍ഡറി തലത്തിലോ രണ്ടു വർഷം ട്രെയിനിങ് പൂർത്തിയാക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് രണ്ട് ശതമാനവുമാണ് വെയിറ്റേജ് ലഭിക്കുക. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

Exit mobile version