പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ വിദ്യാര്‍ത്ഥി നേതാവിന് വന്‍ സ്വീകരണം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതി ജാമ്യം റദ്ദാക്കി. മധ്യപ്രദേശിലാണ് സംഭവം. വിദ്യാര്‍ത്ഥി നേതാവ് പുറത്തിറങ്ങിയത് ആഘോഷിക്കാനായി വലിയ ബാനറുകള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിരുന്നു.
പരാതിക്കാരന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുണ്ടായ കാലതാമസം മാത്രം ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി പ്രതിക്ക് ജാമ്യം നല്‍കിയതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്ന് ചിന്തിച്ചുകൊണ്ടാകണം ജാമ്യാപേക്ഷയില്‍ കോടതിയുടെ വിവേചനാധികാരം ഉപയോഗിക്കേണ്ടതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
കുടുംബപേരും പദവികളും ഉയര്‍ത്തിക്കാണിച്ച് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിയെ പ്രകീര്‍ത്തിക്കുകയും പ്രശംസിക്കുകയും ചെയ്തിരുന്നു. വിവാഹവാദ്ഗാനം നല്‍കി മൂന്നുവര്‍ഷത്തോളം ഒരു യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇയാള്‍ അറസ്റ്റിലായത്.
English summary;welcome treat of torture accused; The Supreme Court canceled the bail
You may also like this video.;