ക്ഷേമപെന്‍ഷന്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് ഏറെ ബുദ്ധിമുട്ടാകുന്നു. കേന്ദ്രത്തിന്‍റെ തലതിരിഞ്ഞ സമീപനത്താല്‍ ഇനി മുതല്‍ക്ഷേമ പെന്‍ഷന്‍ ഒറ്റയടിക്ക് പെന്‍ഷനര്‍ക്ക് ലഭിക്കില്ല.
സംസ്ഥാന വിഹതത്തിനൊപ്പമായിരിക്കില്ല കേന്ദ്രം വിഹിതം കിട്ടുന്നത്. വാര്‍ധക്യ,ഭിന്നശേഷി,വിധവാ പെന്‍ഷനുകളുടെ കേന്ദ്ര വഹിതം ഇനി മുതല്‍ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്‍കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം എല്ലായിടത്തും രാഷട്രീയം കാണുന്ന ബിജെപി സര്‍ക്കാര്‍ പാവപ്പെട്ടവന്‍രെ പെന്‍ഷന്‍രെ കാര്യത്തിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്.
പുതിയ സാമ്പത്തിക വര്‍ഷമായ ഏപ്രില്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്‌ക്കാരം നടപ്പിലാക്കി.ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ വഴിയായിരുന്നു പെന്‍ഷന്‍ നല്‍കിയിരുന്നത്.കേന്ദ്രം നല്‍കുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട എന്ന കേന്ദ്രത്തിന്‍റെ അന്തസില്ലാത്ത തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കേന്ദ്രസര്‍ക്കാര്‍ പ്രതിമാസം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തുക കൈമാറുമെന്നാണ് പറയുന്നത്.
മുമ്പ് എല്ലാവര്‍ക്കും 1600 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ശേഷം പിന്നീട് കേന്ദ്രവിഹിതം വാങ്ങുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഇനി മുതല്‍ കേരളവും കേന്ദ്രവും രണ്ടായി പണം നിക്ഷേപിക്കുന്നതോടെ ഗുണഭോക്താക്കള്‍ക്ക് ഒരുമിച്ച് 1600 രൂപ ലഭിക്കില്ല.80 വയസ്സില്‍ താഴെയുള്ളവര്‍ക്കു ലഭിക്കുന്ന വാര്‍ധക്യപെന്‍ഷന്‍ തുകയില്‍ 1400 രൂപ സംസ്ഥാന സര്‍ക്കാരും 200 രൂപ കേന്ദ്രവും നല്‍കുന്നു. 80 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള പെന്‍ഷനില്‍ 1100 രൂപ സംസ്ഥാനം നല്‍കുമ്പോള്‍ 500 രൂപമാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.
80 വയസ്സില്‍ താഴെയുള്ളവരുടെ ദേശീയ വിധവാ പെന്‍ഷനില്‍ 1300 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമ്പോള്‍,300 രൂപ കേന്ദ്രവും നല്‍കുന്നു. 80 വയസ്സിന് മുകളിലുള്ളവരുടെ വിധവാ പെന്‍ഷന്‍ തുകയില്‍1100 രൂപ സംസ്ഥാന സര്‍ക്കാരും 500 രൂപ കേന്ദ്രസര്‍ക്കാറും നല്‍കി വരുന്നു.
ഇത്തവണ സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പെന്‍ഷന്‍ 1400 രൂപ മാത്രമേ കേന്ദ്രത്തിന്‍റെ തെറ്റായ നിലപാട് മൂലം ലഭിക്കുകയുള്ളു.കോവിഡ് കാലത്ത് ജനങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രം കേരളത്തെ സാമ്പത്തീകമായി ഏറെ വീര്‍പ്പുമുട്ടിച്ചപ്പോള്‍ മുടക്കം കൂടാതെയാണ് ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്തത്
English Summary:welfare pension; Center’s inverted positions become difficult
You may also like this video: