Site iconSite icon Janayugom Online

ക്ഷേമ പെൻഷൻ :രണ്ട് ഗഡു കൂടി ചൊവ്വാഴ്ച മുതല്‍ വിതരണമാരംഭിക്കും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ട് ഗഡുകൂടി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. 3200 രൂപവീതമാണ് ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു ലഭിച്ചിരുന്നു. വിഷു, ഈസ്റ്റർ, റംസാൻ ആഘോഷക്കാലത്ത് 4800 രൂപ വീതമാണ് ഓരോരുത്തർക്കും സര്‍ക്കാര്‍ ഉറപ്പാക്കിയത്.
പതിവ് പോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും.
ക്ഷേമ പെന്‍ഷനില്‍ കേന്ദ്ര വിഹിതമുള്ള 6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. ഇവർക്ക് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ പെൻഷൻ വിഹിതം മുടക്കിയ സാഹചര്യത്തിലാണ് കേരളം മുൻകൂറായി തുക നൽകുന്നത്. 

Eng­lish Sum­ma­ry: Wel­fare Pen­sion: Two more install­ments will start dis­burse­ment from Tuesday

You may also like this video

Exit mobile version