Site iconSite icon Janayugom Online

പശ്ചിമേഷ്യൻ സംഘർഷം: പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ശ്രീലങ്ക

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം രൂക്ഷമായ പശ്ചാത്തലത്തിൽ, മേഖലയിൽ ജോലി ചെയ്യുന്ന പത്തുലക്ഷത്തോളം വരുന്ന ശ്രീലങ്കൻ പൗരന്മാർക്ക് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പൊതുജനസംഗമങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടു. ഇതിനുപുറമെ, ശ്രീലങ്കയിൽ നിന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി ശ്രീലങ്കൻ സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു.

Exit mobile version