Site iconSite icon Janayugom Online

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു

പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് രാജിവെച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മൂന്നരവർഷത്തെ സേവനത്തിന് ശേഷമുള്ള ഈ അപ്രതീക്ഷിത പടിയിറക്കം. രാജിക്കത്തിൽ വ്യക്തമായ കാരണങ്ങൾ അദ്ദേഹം സൂചിപ്പിച്ചിട്ടില്ല. 2022 നവംബർ മുതൽ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

കോട്ടയം മണ്ണാനം സ്വദേശിയായ ആനന്ദബോസ് റിട്ടയേർഡ് ഐ എ എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ്. പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി നിരന്തരം പോരടിച്ചശേഷമാണിപ്പോള്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് സിവി ആനന്ദബോസ് നൽകുന്നത്.

Exit mobile version