പശ്ചിമഘട്ട സംരക്ഷണ പോരാളി പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് പിതാവ് അന്തരിച്ച വാർത്ത അറിയിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പൂനെയിൽ വെച്ചായിരുന്നു അന്ത്യം. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി. മീ വിസ്തൃതിയുടെ മുക്കാൽ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറെ വിവാദമായിരുന്നു.

