തിരുവനന്തപുരം പള്ളിത്തുറയിൽ നാല് തിമിംഗല സ്രാവുകൾ വലയിൽ കുരുങ്ങി. പള്ളിത്തുറ സ്വദേശി സുനിലിന്റെ വലയിലാണ് ഇവ അകപ്പെട്ടത്.
രാവിലെ 8 മണിയോടെ വല വലിച്ച് കയറ്റുന്നതിനിടെയാണ് സ്രാവുകളെ കണ്ടത്. വലയില്‍ കുരുങ്ങിയ രണ്ട് സ്രാവുകളെ കടലില്‍വെച്ച് തന്നെ വല മുറിച്ച്
രക്ഷപ്പെടുത്തി. കരയ്ക്കെത്തിയ രണ്ട് സ്രാവുകളില്‍ ഒരെണ്ണത്തിനെ കടലിലേക്ക് തിരിച്ചുവിട്ടെങ്കിലും ഒരു സ്രാവ് കരയ്ക്കടിഞ്ഞു. സ്രാവുകളെ രക്ഷപ്പെടുത്താന്‍ വല മുറിച്ചതോടെ ഒരു ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.
ഇന്നലെ കൊച്ചുവേളിയിലും സ്രാവ് കരക്കടിഞ്ഞിരുന്നു. കൊച്ചുവേളി സ്വദേശി ബൈജുവിന്റെ വലയിലായിരുന്നു തിമിംഗില സ്രാവുകൾ കുടുങ്ങിയത്. വല വലിച്ചു
കയറ്റുമ്പോഴാണ് വലയ്ക്കുള്ളിലെ സ്രാവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് സ്രാവുകള്‍ ഉണ്ടായിരുന്നു. ഏകദേശം രണ്ടായിരം കിലോയോളം വരുന്ന
സ്രാവായതിനാൽ തള്ളിമാറ്റാനും ബുദ്ധിമുട്ടായി. വെയ്ല്‍സ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവര്‍ത്തകരും മത്സ്യതൊഴിലാളികളും ചേർന്ന് നടത്തിയ
പരിശ്രമത്തിനൊടുവിൽ സ്രാവിനെ കടലിലേയ്ക്ക് അയയ്ക്കുകയായിരുന്നു.