Site iconSite icon Janayugom Online

കോഴിക്കോട് നിന്ന് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദി പിടികൂടി

കോ​ഴി​ക്കോ​ട് നിന്ന് കോ​ടി​ക​ൾ വി​ല​വ​രു​ന്ന തി​മിം​ഗ​ല ഛർ​ദി​ലുമാ​യി ര​ണ്ടു യു​വാ​ക്കള്‍ പിടിയില്‍. കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത് ആ​യി​ക്കോ​ട്ടി​ൽ അ​ജ്മ​ൽ റോ​ഷ​ൻ (29), നീ​ലേ​ശ്വ​രം മ​ല​യ​മ്മ മ​ഠ​ത്തി​ൽ സ​ഹ​ൽ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് ഫോ​റ​സ്റ്റ് വി​ജി​ല​ൻ​സ് വി​ഭാ​ഗ​വും താ​മ​ര​ശ്ശേ​രി റെ​യി​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാണ് ഇവരെ പി​ടി​കൂ​ടി. ഇവരില്‍ നിന്ന് അ​ഞ്ചു കി​ലോ​യോ​ളം തി​മിം​ഗ​ല ഛർ​ദിൽ കണ്ടെടുത്തു. 

കോ​ഴി​ക്കോ​ട് എ​ൻ​ജിഒ ക്വാ​ർ​ട്ടേ​ഴ്‌​സി​ന​ടു​ത്ത് തി​മിം​ഗ​ല ഛർ​ദിൽ വി​ൽ​പ​ന​ക്കാ​യി സം​ഘം എ​ത്തു​ന്നു​ണ്ടെ​ന്ന് വി​ജി​ല​ൻ​സ് ഡി​എ​ഫ്​ഒ കെകെ സു​നി​ൽ കു​മാ​റി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ വ​ന്ന കാ​റും വ​ന​പാ​ല​ക​ർ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന​താ​ണ് തി​മിം​ഗ​ല ഛർ​ദി​ലെ​ന്ന് പ്ര​തി​ക​ൾ പ​റ​ഞ്ഞ​താ​യി താ​മ​ര​ശ്ശേ​രി ഫോ​റ​സ്റ്റ് റെ​യി​ഞ്ച് ഓ​ഫി​സ​ർ എം​കെ രാ​ജീ​വ് കു​മാ​ർ പറഞ്ഞു.

Eng­lish Summary:Whale vom­it worth crores seized from Kozhikode
You may also like this video

Exit mobile version