Site iconSite icon Janayugom Online

സ്ത്രീധനം: ഭംഗിയില്ലാത്ത പെണ്ണിന് വരനെ കിട്ടാന്‍; അമ്പരപ്പിച്ച് ‘സോഷ്യോളജി’ പുസ്തകത്തിലെ സ്ത്രീധനം എന്ന കാഴ്ചപ്പാട്!

dowrydowry

ഇന്ത്യയില്‍ സ്ത്രീധന സമ്പ്രദായം നിലനില്‍ക്കുന്നുവെന്ന് ഊട്ടിയുറപ്പിച്ച് പാഠപുസ്തകങ്ങള്‍. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ സിലബസിന്റെ അംഗീകാരമുള്ള ഇന്ദ്രാണിയുടെ സോഷ്യോളജി ഫോര്‍ നഴ്‌സസ് എന്ന പുസ്തകത്തിലാണ് സ്ത്രീധനത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. സ്ത്രീധനം വാങ്ങുന്നതില്‍ ഗുണഫലമുണ്ടെന്നുവരെ പുസ്തകത്തില്‍ പറയുന്നു.

സ്ത്രീധനത്തിന്റെ ഗുണഫലങ്ങള്‍ എന്ന തലക്കെട്ടടോടെയാണ് ഗുണഫലങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്ത്രീധനം കൊണ്ട് വീട്ടിലേക്ക് പുതിയ വാഹനം, വിലപിടിപ്പുള്ള മറ്റ് സാധനങ്ങള്‍ വാങ്ങാം, പെണ്‍കുട്ടികള്‍ക്ക് സ്ത്രീധനത്തിന്റെ പേരില്‍ മാതാപിതാക്കളുടെ സ്വത്ത് വകകള്‍ നേടിയെടുക്കാം. സ്ത്രീധനത്തിന്റെ ഭാരം കുറയ്‌ക്കാന്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ വിദ്യാഭ്യാസം നേടുക,അതിലൂടെ അവര്‍ക്ക് നല്ല ജോലിയും ലഭിക്കും. ഇപ്പോള്‍ മാതാപിതാക്കള്‍ സ്ത്രീധനഭാരം കുറയ്‌ക്കുന്നതിനായി പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്നും സ്ത്രീധനം നല്‍കിയാല്‍ കാണാന്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടികള്‍ക്കും വരനെ കിട്ടുമെന്നും പുസ്തകത്തില്‍ പറയുന്നു.

നല്ല ജോലിയും ശമ്പളവും ഉള്ള യുവാക്കള്‍ ഇന്ന് കുറവാണെന്നും അവര്‍ സമൂഹത്തില്‍ വളരെ കുറവ് മാത്രമാകുമ്പോള്‍ മാതാപിതാക്കള്‍ വലിയ സ്ത്രീധനം ആവശ്യപ്പെടും. ഇത് നല്‍കുന്ന പെണ്‍കുട്ടിയെ അവര്‍ മരുമകളായി സ്വീകരിക്കുമെന്നും പുസ്തകത്തില്‍ പറയുന്നു. മറ്റൊരു കാരണമായി പറയുന്നത് മാതാപിതാക്കളും വിവാഹതിരായാത് സ്ത്രീധനം നല്‍കിയിട്ടായതു കൊണ്ടും മകളെ വിവാഹം കഴിപ്പിച്ചയച്ചതും സത്രീധനം കൊടുത്തിട്ടായത് കൊണ്ടും ഈ രീതി പിന്തുടരുന്നുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

Eng­lish Sum­ma­ry: what are the ben­e­fits of Dowry; Soci­ol­o­gy book reveals

You may like this video also

Exit mobile version