ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും എല്ലാ വിദ്യാർത്ഥികൾക്കും നീതിയും തുല്യതയും ഉറപ്പുവരുത്താൻ കഴിയുന്ന ഫോർമുലയാണ് സർക്കാർ അംഗീകരിച്ചതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. 2012ലെ പ്രക്രിയ അടിസ്ഥാനപ്പെടുത്തി ലിസ്റ്റ് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇതിൽ ഇപ്പോൾ സംസ്ഥാന ബോർഡിന്റെ കീഴിൽ പഠിച്ച വിദ്യാർത്ഥികൾക്ക് പ്രയാസം ഉണ്ടായിട്ടുണ്ട്.
അതിന്റെ കാരണം സംസ്ഥാന സർക്കാരിന്റേതാണ് എന്ന തരത്തിൽ തെറ്റായ പ്രചാരണം നടക്കുകയാണ്. സംസ്ഥാന സർക്കാർ ക്യാബിനറ്റ് കൂടി അങ്ങനെ ഒരു തീരുമാനമെടുത്തില്ലായിരുന്നുവെങ്കിൽ പഴയ ഫോർമുല തന്നെയല്ലേ നടക്കുക. കുട്ടികൾ പുറം തള്ളപ്പെട്ടു എന്ന് പറഞ്ഞാൽ അതിൽ അനീതി ഉണ്ടായിട്ടുണ്ട്. ലിസ്റ്റ് പുനഃപ്രസിദ്ധീകരിച്ചതിൽ കുട്ടികൾ പുറന്തളപ്പെട്ടതിന് കാരണം സർക്കാരാണെന്ന് പ്രചരിപ്പിക്കുന്നത് ഒട്ടും ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.

