നവംബര്‍ 25ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍, താന്‍ ഏത് രാഷ്ട്രീയ പദവിയിലേക്കാണ് മത്സരിക്കുന്നതെന്നുപോലും അറിയാതെ ഒരു സ്ഥാനാര്‍ത്ഥി. രാജസ്ഥാനിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഗോപാൽ പലിവാളിനാണ് താന്‍ ഏത് പദവിയിലേക്കാണ് മത്സരിക്കുന്നതെന്ന് അറിയാത്തത്. ഉദയ്പൂരിലെ മാവ്‌ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനൊരുങ്ങുന്ന പലിവാള്‍, എംഎല്‍എ എന്നതിന്റെ പൂര്‍ണരൂപം എന്താണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പാടുപെടുന്നത് വീഡിയോയില്‍ കാണാം. ചോദ്യവും പലിവാളിന്റെ പതര്‍ച്ചയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എംഎൽഎയുടെ പൂർണ്ണ രൂപം “പാർലമെന്റ് അംഗം” ആയിരിക്കാമെന്ന് പലിവാൾ മറുപടി നല്‍കുന്നുമുണ്ട്. വീഡിയോ വൈറലായതിനുപിന്നാലെ, തനിക്ക് ഉത്തരം അറിയാമായിരുന്നുവെന്നും വിവരങ്ങൾ തന്റെ ഫോണിൽ സൂക്ഷിച്ചിട്ടുണ്ടെന്നും എന്നാല്‍ ചോദിച്ച സമയത്ത് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നും പലിവാള്‍ വിശദീകരിക്കുന്നു.
BJP’S MLA candidate from Rajasthan 😂 pic.twitter.com/Ou3oJDdyVD
— Prashant Bhushan (@pbhushan1) November 10, 2023
തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് എങ്ങനെയാണ് ഇത്തരമൊരു അടിസ്ഥാന ചോദ്യത്തിൽ പതറാൻ കഴിയുന്നതെന്ന് വീഡിയോയ്ക്ക് താഴെ കമന്റുകളും വന്നു. ഒരു രാഷ്ട്രീയ സ്ഥാനാർത്ഥിക്ക് എംഎൽഎയുടെ പൂർണ്ണരൂപത്തെക്കുറിച്ച് അറിവില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും സമൂഹമാധ്യമത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഈ സംഭവം സ്ഥാനാർത്ഥികളുടെ തയ്യാറെടുപ്പിനെക്കുറിച്ചും അവബോധത്തെക്കുറിച്ചും ഓൺലൈനിൽ ചർച്ചകൾക്ക് തുടക്കമിട്ടു.
മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
English Summary: What is MLA’s full form? The BJP candidate collapsed before the question
You may also like this video