Site iconSite icon Janayugom Online

എന്താണ് കേന്ദ്ര സർക്കാരിൻറെ യുണിഫൈഡ് പെൻഷൻ സ്കീം

ഏകദേശം 23 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന യുണിഫൈഡ് പെന്‍ഷന്‍ പദ്ധതിക്ക് ഇന്നലെ കേന്ദ്രം അനുമതി നല്‍കിയിരുന്നു.ഇത് ഗവണ്‍മെന്റ് മേഖലകളില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക സുരക്ഷയും സ്ഥിരതയും പ്രദാനം ചെയ്യുന്ന ഒന്നാണ്.
യുപിഎസിന്റെ പ്രത്യേകതകള്‍

ഉറപ്പായ പെന്‍ഷന്‍

2 വര്‍ഷം സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് വിമിക്കുന്നതിന് 12 മാസം മുന്‍പ് അവര്‍ക്ക് ലഭിച്ചിരുന്ന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷന്‍ തുകയായി നല്‍കുന്നു.25 വര്‍ഷം തികയ്ക്കാത്തവര്‍ അവരുടെ കാലാവധിക്ക് ആനുപാതികമായ പെഷന്‍ നല്‍കുന്നു.10 വര്‍ഷമാണ് മിനിമം സേവന കാലാവധി.

ഉറപ്പായ കുടുംബ പെന്‍ഷന്‍

നിര്‍ഭാഗ്യവശാല്‍ ഏതെങ്കിലും ജീവനക്കാര്‍ മരണപ്പെട്ടാല്‍ അവരുടെ ഭാര്യക്ക് അല്ലെങ്കില്‍ ഭര്‍ത്താവിന് ആ പെന്‍ഷന്‍ നല്‍കുന്നു.മരണപ്പെടുന്നതിന് മുന്‍പ് അയാള്‍ വാങ്ങിയിരുന്ന പെന്‍ഷന്റെ 60% ലഭിക്കുന്നു.

മിനിമം പെന്‍ഷന്‍ ഉറപ്പ്

10 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയവരാണെങ്കില്‍ വിരമിച്ചതിന് ശേഷം കുറഞ്ഞ പെന്‍ഷനായ 10000 രൂപ ഉറപ്പാണ്.

പണപ്പെരുപ്പ സൂചിക

കുടുംബ പെന്‍ഷനും ഉറപ്പായ പെന്‍ഷനും പണപ്പെരുപ്പ സൂചികയെ ആശ്രയിക്കുന്നു.

ഡിയര്‍നെസ്സ് റിലീഫ്

സേവനമനുഷ്ഠിക്കുന്ന ജീവനക്കാരെപ്പോലെ തന്നെ യുപിഎസിന് കീഴിലുള്ളവര്‍ക്ക് വ്യാവസായിക തൊഴിലാളികള്‍ക്കുള്ള അഖിലേന്ത്യ ഉപഭോക്തൃ വിലസൂചിക അനുസരിച്ച് ഡിയര്‍നെസ് റിലീഫ് ലഭിക്കുന്നു.

ലംപ് സം പേയ്‌മെന്റ്
ഗ്രാറ്റുവിറ്റിക്ക് പുറമേ ജീവനക്കാരന് സൂപ്പര്‍ ആനുവേഷന്‍ സമയത്ത് ഒരു ലംപ് സം പേയ്‌മെന്റ് നല്‍കുന്നു.ഇത് ജീവനക്കാരന്റെ മാസ ശമ്പളത്തിന്റെ 1/10 ശതമാനം ആയിരിക്കും(വേതനവും ക്ഷാമബത്തയും ഉള്‍പ്പെടെ).ഈ ലംപ് സം പേയ്‌മെന്റ് ഉറപ്പായ പെന്‍ഷന്റെ അളവ് കുറയ്ക്കുന്നില്ല.

23ക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ഈ യുപിഎസ് പദ്ധതി.എന്നിരുന്നാലും സംസ്ഥാന സര്‍ക്കാരുകള്‍ കൂടി ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ ഇത് 90 ലക്ഷമായി ഉയരുകയും ഇന്ത്യയിലെമ്പാടുമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പദ്ധതി ഗുണകരമാകുകയും ചെയ്യും.

Exit mobile version