പുതിയ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ് എത്തുന്നു. എന്നാൽ, ഇത് മറ്റെവിടെയുമില്ലാത്ത ഫീച്ചറല്ല. ഫേസ്ബുക്ക്, എക്‌സ്, ലിങ്ക്ഡ്ഇൻ എന്നിവയിൽ എല്ലാം കണ്ട് പരിചയമുള്ള കവർ ഫോട്ടോ ഫീച്ചറാണ് മെറ്റ ഇപ്പോൾ വാട്ട്സ്ആപ്പിൽ അവതരിപ്പിക്കുന്നത്. ഉപയോക്താക്കൾക്ക് ഇനി ഡിസ്‌പ്ലേ പിക്ചറിനൊപ്പം കവർ ഫോട്ടോയും ചേർക്കാം എന്നതാണ് ഇതിന്റെ സവിശേഷത. വരും ദിവസങ്ങളിൽ ഈ ഫീച്ചർ സാധാരണ ഉപയോക്താക്കൾക്കും ലഭ്യമാകും. നേരത്തേ ബിസിനസ് അക്കൗണ്ടുകൾക്ക് വാട്ട്സ്ആപ്പ് കവർ ഫോട്ടോ അവതരിപ്പിച്ചു കഴിഞ്ഞിരുന്നു. കവർ ഫോട്ടോ കൂടി വരുമ്പോൾ, ഉപയോക്താക്കൾക്ക് തങ്ങളുടെ വ്യക്തിത്വവും താത്പര്യങ്ങളും കൂടുതൽ വലുതും മനോഹരവുമായ ഒരു ചിത്രം വഴി പ്രകടിപ്പിക്കാൻ സാധിക്കുമെന്നും, കൂടുതൽ പേഴ്‌സണലൈസ്ഡ് അനുഭവം നൽകുകയുമാണ് മെറ്റ ഇതിലൂടെ ലക്ഷ്യമിടുന്നത്. മറ്റ് പ്ലാറ്റ്‌ഫോമുകളിലെ ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഉപയോക്താക്കളെ വാട്ട്സ്ആപ്പിൽത്തന്നെ നിലനിർത്താനും കൂടുതൽ സമയം ചെലവഴിക്കാൻ പ്രേരിപ്പിക്കുകയുമാണ് മെറ്റ ഈ നീക്കത്തിലൂടെ ലക്ഷ്യമാക്കുന്നത്.
ഫേസ്ബുക്ക് ശൈലി ഇനി പ്രൊഫൈലിലും; ‘കവർ ഫോട്ടോ’ ഫീച്ചറുമായി വാട്ട്സ്ആപ്പ്

