Site icon Janayugom Online

അധികാരത്തിൽ വന്നപ്പോൾ മോഡി ജനങ്ങളെ മറന്നു: പന്ന്യൻ രവീന്ദ്രൻ

Panniyan

അധികാരത്തിൽ വന്നപ്പോൾ ജനങ്ങളെ മറന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡിയെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ചേർത്തലയിൽ നടന്ന സി കെ ചന്ദ്രപ്പന്‍, കെ ആര്‍ സ്വാമിനാഥന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും നടപ്പാക്കുന്നവരാണ് കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ. രാജ്യത്തിന്റെ പൊതു താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ജീവൻ കൊടുക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് നീറുന്ന ജനകീയ പ്രശ്നങ്ങളും നിയമപരമായ അംഗീകാരം ലഭിക്കാനായി പാർലമെന്റിൽ പോരാടിയ ആളാണ് സി കെ ചന്ദ്രപ്പൻ.

18-ാം വയസ്സിലെ വോട്ടവകാശം, യുവാക്കൾക്ക് തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം തുടങ്ങിയ ആവശ്യങ്ങൾ ആദ്യമായി പാർലമെന്റിൽ ഉന്നയിച്ചത് ചന്ദ്രപ്പനായിരുന്നു. ഏത് പാർട്ടിക്കാരും ഒരു പോലെ അംഗീകരിച്ച സി കെ ചന്ദ്രപ്പൻ ഒരു കമ്മ്യൂണിസ്റ്റ് എങ്ങനെയാകണമെന്ന് മാതൃക കാട്ടി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അടുക്കും ചിട്ടയമുള്ള പ്രസ്ഥാനമാക്കി മാറ്റിയെടുക്കുന്നതിൽ ചന്ദ്രപ്പൻ നൽകിയ സംഭാവന ചെറുതല്ല. സാധാരണക്കാരുടെ പക്ഷത്ത് എന്നും നിലയുറപ്പിച്ച അദ്ദേഹത്തിന് രാഷ്ട്രീയ കാര്യങ്ങളിൽ കൃത്യമായ നിലപാട് ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ എസ് പ്രകാശൻ അധ്യക്ഷനായി.

Eng­lish Sum­ma­ry: When Modi came to pow­er, he for­got the peo­ple: Pan­nyan Raveendran

You may like this video also

Exit mobile version