രാഹുൽ മാങ്കൂട്ടത്തിന്റേതായി പുറത്തുവന്ന ഗർഭച്ഛിദ്ര ശബ്ദസന്ദേശം മിമിക്രിയാണോ ഒർജിനൽ ആണോ എന്ന് തെളിയിക്കപ്പെടണമെന്നും ആരോപണം പുകമറയാണെങ്കിൽ രാഹുലിന്റെ സസ്പെൻഷൻ അവസാനിപ്പിക്കുമെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള ആക്ഷേപങ്ങൾ കോടതിയിലോ പൊലീസിനോ പരാതിയായി ഉയരുമെങ്കിൽ അന്നത്തെ സാഹചര്യം അനുസരിച്ച് പാർട്ടി തീരുമാനമെടുക്കും. രണ്ടുപേർക്കും അവരുടെ നിലപാട് പറയാനുള്ള സമയം ഉണ്ട്.
വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ആരും പരാതി തന്നിട്ടില്ല. അതുകൊണ്ട് തന്നെ പാർട്ടി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എംഎൽഎ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങൾ അറിയില്ല. അവിടുത്തെ എംപിയും ഷാഫി പറമ്പിലുമുണ്ട്. ഉമാ തോമസിന്റെ പാരമ്പര്യം അറിയാത്തവരാണ് അവർക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം നടത്തുന്നവരുടെ മാതാപിതാക്കളുടെ വിവാഹത്തിന് മുമ്പ് ഉമാ തോമസ് കെഎസ്‌യുവിലുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

