ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്നും കോവിഡ് രോഗി കടന്നുകളഞ്ഞു. ബംഗളൂരുവിലാണ് സംഭവം. യുകെയില്‍ നിന്ന് എത്തിയ 28 കാരനാണ് ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞത്. ദൊഡ്ഡാബല്‍പൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ നിന്നാണ് ക്വാറന്റൈനിലിരിക്കെ ഇയാള്‍ കടന്നുകളഞ്ഞത്.
വിമാനത്താവളത്തില്‍ വച്ച് പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് കോവിഡിനുപുറമെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തിവരികയാണ് ആശുപത്രി അധികൃതര്‍.
അതിനിടെ ബംഗളൂരുവില്‍ 14 പൊലീസ് ഒഫീസര്‍മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച 60 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതിനുപുറമെ വിജയനഗരയില്‍ 21 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
English Summary: While being treated, covid’s patient escaped from the hospital
You may like this video also