കോവിഡ് ഇനി ആഗോള മഹാമാരിയല്ല. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കോവിഡിനെ പ്രതിരോധിക്കാനായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്ന ആഗോള അടിയന്തിരാവസ്ഥ പിന്‍വലിച്ചു.
കോവിഡ് രോഗവ്യാപനം അവസാനിച്ചിട്ടില്ലെന്നും അതേസമയം രോഗതീവ്രത ആരംഭകാലത്ത് ഉണ്ടായിരുന്നത് പോലെ ഭയക്കേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനോം പറഞ്ഞു. 2020 ജനുവരി 30 നാണ് കോവിഡിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്. ആഗോള തലത്തില്‍ ഇതുവരെ 70 ലക്ഷത്തോളം പേര്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്കു്.
english summary: WHO declares end to COVID global health emergency
you may also like this video: