Site iconSite icon Janayugom Online

കപ്പുയര്‍ത്തുന്നതാര് ? ബംഗളൂരു-മുംബൈ കലാശപ്പോരിനിറങ്ങുന്നു

വിവാദങ്ങള്‍ക്കും വെ­ല്ലുവിളികള്‍ക്കുമൊടുവില്‍ ഐഎസ്എല്‍ കലാശപ്പോരാട്ടം ഇന്ന് നടക്കും. ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് ബംഗളൂരു എഫ്‌സിയും എടികെ മോഹന്‍ ബഗാനും കൊമ്പുകോര്‍ക്കുന്ന ഫൈനല്‍ പോരാട്ടം നടക്കുന്നത്. ലീഗിലെ ഏറ്റവും ശക്തരായ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കെന്ന് പ്രവചനാതീതമാണ്. പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയ മുംബൈ സിറ്റിയെ സെമിയില്‍ മറികടന്നാണ് ബംഗളൂരു ഫൈനലില്‍ എത്തിയത്. 

എടികെയാകട്ടെ രണ്ടാം സ്ഥാനക്കാരായിരുന്ന ഹൈദരാബാദ് എഫ്‌സിയെയും തകര്‍ത്താണ് ഫൈ­­­നല്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. പ്ലേ ഓഫില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിവാദഗോളിലൂടെ സെമിയിലെത്തിയ ബംഗളൂരു ഛേത്രിയുടെ തന്നെ ഗോളിലൂടെ മികച്ച പ്രകടനം നടത്തിയാണ് തിരിച്ചുവരവറിയിച്ചത്. സെമിഫൈനലില്‍ രണ്ട് പോരാട്ടങ്ങളും പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അവസാനിച്ചത്. ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ ഐഎസ്എല്‍ കിരീടം നേടിയത് എടികെയാണ്. ഇതുവരെ മൂന്ന് തവണയാണ് എടികെ കപ്പുയര്‍ത്തിയിട്ടുള്ളത്. മുംബൈ സിറ്റി ഒരു തവണയും. 

Eng­lish Summary;Who rais­es the cup? Ben­galu­ru-Mum­bai is enter­ing the final battle
You may also like this video 

YouTube video player
Exit mobile version